Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Antony Raju

തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി കേ​സ്: ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി ആ​ന്‍റ​ണി രാ​ജു

കൊ​ച്ചി: തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സി​ലെ ശി​ക്ഷാ ന​ട​പ​ടി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ൽ ന​ൽ​കി മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഹൈ​ക്കാ​ട​തി​യി​ലാ​ണ് ആ​ന്‍റ​ണി രാ​ജു അ​പ്പീ​ൽ ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ആ​ന്റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി.

നെ​ടു​മ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ വി​ധി​യും ശി​ക്ഷാ​വി​ധി​യും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ശി​ക്ഷാ​വി​ധി​യെ​ത്തു​ട​ർ​ന്ന് ആ​ന്‍റ​ണി രാ​ജു​വി​ന് എം​എ​ൽ​എ സ്ഥാ​നം ന​ഷ്ട​മാ​യി അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടി​രു​ന്നു. മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ജി​ല്ലാ കോ​ട​തി റ​ദ്ദാ​ക്കി​യാ​ൽ ആ​ന്‍റ​ണി രാ​ജു​വി​ന് എം​എ​ൽ​എ​യാ​യി തി​രി​കെ​യെ​ത്താ​മാ​യി​രു​ന്നു.

ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കാ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ വി​ദേ​ശ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ, തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റം. കേ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി മൂ​ന്നി​നാ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു​വി​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. മൂ​ന്ന് വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു​വി​ന് ല​ഭി​ച്ച ശി​ക്ഷ. '

Kerala

തൊണ്ടിമുതൽ കേസ്: ആന്‍റണി രാജുവിന്‍റെ ശിക്ഷവിധി താത്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന്‍റെ ശിക്ഷവിധി  താത്കാലികമായി മരവിപ്പിച്ചു. ആന്‍റണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെയാണ് നടപടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയാണ് മരവിപ്പിച്ചത്.

അതേസമയം ആന്‍റണി രാജു കുറ്റക്കാരനെന്ന വിധി നിലനിൽക്കും. അയോഗ്യനാക്കിയ നടപടി തുടരും. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു നൽകിയ അപ്പീലും തിരുവനന്തപുരം സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എംഎൽഎ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനായത്. കോടതിവിധി റദ്ദാക്കിയാൽ ആന്‍റണി രാജുവിന് എംഎൽഎയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല.

കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തന്‍റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗ വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

Kerala

തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ല​ഭി​ച്ച മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ൽ.

കേ​സി​ൽ ര​ണ്ട് വ​ർ​ഷ​ത്തി​ന് മു​ക​ളി​ൽ ശി​ക്ഷ വി​ധി​ച്ച​തി​നാ​ൽ‌ ആ​ന്‍റ​ണി രാ​ജു​വി​ന് എം​എ​ൽ​എ പ​ദ​വി ന​ഷ്ട​മാ​യി​രു​ന്നു. കു​റ്റ​പ​ത്രം ന​ൽ​കി 19 വ​ർ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​വ് പ്ര​തി​യാ​യ കേ​സി​ൽ വി​ധി വ​രു​ന്ന​ത്.

അ​ടി​വ​സ്ത്ര​ത്തി​ൽ ല​ഹ​രി വ​സ്തു ഒ​ളി​പ്പി​ച്ച് കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ പി​ടി​ക്ക​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ൻ സാ​ൽ​വ​ദോ​ർ സാ​ർ​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​യും കോ​ട​തി ക്ല​ർ​ക്ക് ജോ​സി​നെ​യും കോ​ട​തി ശി​ക്ഷി​ച്ച​ത്.

1990 ഏ​പ്രി​ല്‍ നാ​ലി​നാ​യി​രു​ന്നു സാ​ൽ​വ​ദോ​ർ സാ​ർ​ലി പി​ടി​യി​ലാ​യ​ത്. 10 വ​ർ​ഷം ശി​ക്ഷി​ച്ച വി​ദേ​ശ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം അ​ഭി​ഭാ​ഷ​ക​നാ​യ ആ​ന്‍റ​ണി രാ​ജു ക്ല​ർ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ട​തി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്കെ​ടു​ത്ത് വെ​ട്ടി ചെ​റു​താ​ക്കി വീ​ണ്ടും കോ​ട​തി​യി​ൽ വ​യ്ക്കു​ക​യാ​യി​രു​ന്നു. തൊ​ണ്ടി​വ​സ്ത്രം പ്ര​തി​യു​ടേ​ത​ല്ലെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി സാ​ൽ​വ​ദോ​റി​നെ വെ​റു​തെ വി​ട്ട​ത്. ഈ ​കേ​സി​ൽ തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, ക​ള്ള​ത്തെ​ളി​വ് ഉ​ണ്ടാ​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്ക​ൽ എ​ന്നി​വ​യ്ക്കാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​യും ജോ​സി​നെ​തി​രെ​യും കോ​ട​തി ശി​ക്ഷി​ച്ച​ത്.

Kerala

ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തൊ​​​​ണ്ടി​​​​മു​​​​ത​​​​ൽ കേ​​​​സി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എം​​​​എ​​​​ൽ​​​​എ​​​​യും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ആ​​​​ന്‍റ​​​​ണി രാ​​​​ജു​​​​വി​​​​ന്‍റെ അ​​​​പ്പീ​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് 24 ലേ​​​​ക്കു മാ​​​​റ്റി. ശ​​​​നി​​​​യാ​​​​ഴ്ച ജി​​​​ല്ലാ കോ​​​​ട​​​​തി അ​​​​വ​​​​ധി ആ​​​​യ​​​​തി​​​​നാ​​​​ൽ മ​​​​റ്റൊ​​​​രു അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് കോ​​​​ട​​​​തി വിധിച്ച മൂ​​​​ന്നു വ​​​​ർ​​​​ഷം ത​​​​ട​​​​വും 10,000 രൂ​​​​പ പി​​​​ഴ​​​​യും റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് അ​​​​പ്പീ​​​​ലി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. ഈ ​​​​ആ​​​​വ​​​​ശ്യം ക​​​​ണ്ട കോ​​​​ട​​​​തി ഇ​​​​ത്ത​​​​രം ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​പൂ​​​​ർ​​​​വ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ കേ​​​​സു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ ഫ​​​​യ​​​​ൽ ചെ​​​​യ്തു കാ​​​​ണു​​​​ക​​​​യു​​​​ള്ളൂ എ​​​​ന്നു വാ​​​​ക്കാ​​​​ൽ പ്ര​​​​തി​​​​ഭാ​​​​ഗ​​​​ത്തോ​​​​ട് പറഞ്ഞു.

തൊ​​​​ണ്ടി​​​​മു​​​​ത​​​​ലാ​​​​യ അ​​​​ടി​​​​വ​​​​സ്ത്ര​​​​ത്തി​​​​ൽ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി പ്ര​​​​തി​​​​ക്കു ശി​​​​ക്ഷ​​​​യി​​​​ൽ നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി എ​​​​ന്ന കേ​​​​സി​​​​ലാ​​​​ണ് ആ​​​​ന്‍റ​​​​ണി രാ​​​​ജു​​​​വി​​​​നു കോ​​​​ട​​​​തി ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. ര​​​​ണ്ടാം പ്ര​​​​തി​​​​യാ​​​​ണ് അദ്ദേഹം.

 

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്: ആ​ന്‍റ​ണി രാ​ജു അ​പ്പീ​ൽ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ന്‍റ​ണി രാ​ജു അ​പ്പീ​ൽ ന​ൽ​കി. അ​പ്പീ​ലി​ന്മേ​ലു​ള്ള വാ​ദം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി മു​ൻ​മ​ന്ത്രി​ക്ക് മൂ​ന്നു വ​ർ​ഷം വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട അ​പ്പീ​ലാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്കു ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

ഒ​ന്നാം പ്ര​തി​യും കോ​ട​തി ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന ജോ​സി​നും മൂ​ന്നു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശി​ക്ഷ ഏ​ഴു വ​ർ​ഷ​ത്തി​ൽ താ​ഴെ ആ​യ​തു​കൊ​ണ്ട് അ​പ്പീ​ലി​ൽ വി​ധി വ​രു​ന്ന​തു വ​രെ പ്ര​തി​ക​ൾ​ക്ക് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Kerala

തൊ​ണ്ടി മു​ത​ൽ കൃ​ത്രി​മ​ക്കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി മു​ത​ൽ കൃ​ത്രി​മ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ മ​ന്ത്രി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് വൈ​കി​ട്ട് പ​രി​ഗ​ണി​ക്കും. മു​ൻ മ​ന്ത്രി​യു​ടെ ന​ട​പ​ടി ഗു​രു​ത​ര​മെ​ന്നും നാ​ണ​ക്കേ​ടെ​ന്നു​മാ​ണ് ബാ​ർ കൗ​ൺ​സി​ൽ വി​ല​യി​രു​ത്ത​ൽ.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മൂന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ച​തോ​ടെ എം​എ​ൽ​എ സ്ഥാ​നം ന​ഷ്ട​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക പ​ട്ട​വും ന​ഷ്ട​മാ​കു​മോ എ​ന്ന​താ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളെ തു​ട‍​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ ബാ​ർ കൗ​ൺ​സി​ലിന്‍റെ മൂ​ന്നം​ഗ അ​ച്ച​ട​ക്ക സ​മി​തി​ ആ​ന്‍റ​ണി രാ​ജു​വി​നും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കും. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​ക​ളി​ലേ​ക്ക് ബാ​ർ കൗ​ൺ​സി​ൽ ക​ട​ക്കു​ക. കേ​സി​ൽ മൂ​ന്നു​വ​ർ​ഷം ത​ട​വി​നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി ശി​ക്ഷി​ച്ച​ത്.

Kerala

ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ബാ​ർ കൗ​ൺ​സി​ലി​ന്‍റെ മൂ​ന്നം​ഗ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് വി​ഷ​യം പ​രി​ശോ​ധി​ക്കു​ക.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ച​തോ​ടെ എം​എ​ൽ​എ സ്ഥാ​നം ന​ഷ്ട​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക പ​ട്ട​വും ന​ഷ്ട​മാ​കു​മോ എ​ന്ന​താ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്. ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ൽ ഇ​ന്ന് ചേ​രു​ന്ന ബാ​ർ കൗ​ൺ​സി​ൽ യോ​ഗം നി​ർ​ണാ​യ​ക​മാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളെ തു​ട‍​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ന്‍റ​ണി രാ​ജു​വി​നും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കും ബാ​ർ കൗ​ൺ​സി​ൽ നോ​ട്ടീ​സ് ന​ൽ​കും.

വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​ക​ളി​ലേ​ക്ക് ബാ​ർ കൗ​ൺ​സി​ൽ ക​ട​ക്കു​ക. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ന​ട​പ​ടി ഗു​രു​ത​ര​മെ​ന്നും നാ​ണ​ക്കേ​ടെ​ന്നു​മാ​ണ് ബാ​ർ കൗ​ൺ​സി​ലി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കേ​സി​ൽ മൂ​ന്നു​വ​ർ​ഷം ത​ട​വി​നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി ശി​ക്ഷി​ച്ച​ത്.

Kerala

'സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് സ്വാ​ഗ​തം'; ആ​ന്‍റ​ണി രാ​ജു​വി​നെ പ​രി​ഹ​സി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഫ്ലെ​ക്സ്

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ പ​രി​ഹ​സി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഫ്ലെ​ക്സ്. അ​ടി​വ​സ്ത്ര​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് സ്വാ​ഗ​തം എ​ന്നെ​ഴു​തി​യ ഫ്ലെ​ക്സ് ബോ​ർ​ഡ് ആ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലാ​ണ് ഫ്ലെ​ക്സ് പ്ര​ക്യ​ക്ഷ​പ്പെ​ട്ട​ത്.

തൊ​ണ്ടി മു​ത​ൽ തി​രി​മ​റി കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് മൂ​ന്ന് വ​ർ​ഷ​മാ​ണ് ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

32 വ​ർ​ഷ​ത്തോ​ളം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം, തെ​ളി​വു​ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം, ക​ള്ള തെ​ളി​വു​ണ്ടാ​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലി​ന് ര​ണ്ട് വ​ർ​ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സും കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞു. ല​ഹ​രി മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​ൻ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​റി​നെ ര​ക്ഷി​ക്കാ​ന്‍ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്.

Kerala

ആ​ന്‍റ​ണി രാ​ജു ചെ​യ്ത​ത് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം; എ​ല്ലാം അ​റി​ഞ്ഞ് പി​ണ​റാ​യി മ​ന്ത്രി​യാ​ക്കി: വി.ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ന്‍റ​ണി രാ​ജു അ​റി​ഞ്ഞ് കൊ​ണ്ട് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും എ​ല്ലാം അ​റി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ന്‍റ​ണി രാ​ജു​വി​നെ മ​ന്ത്രി​യാ​ക്കി​യ​ത് തെ​റ്റെ​ന്നും വി​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

"എ​ല്ലാം അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ ര​ണ്ട​ര​വ​ര്‍​ഷം മ​ന്ത്രി​യാ​ക്കി കൊ​ണ്ടു​ന​ട​ന്നു. ഒ​രി​ക്ക​ലും ആ​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ പോ​ലും പാ​ടി​ല്ലാ​യി​രു​ന്നു.'-​സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

കോ​ട​തി​ക്ക് സം​ശ​യം തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് കേ​സി​ല്‍ ര​ണ്ടാ​മ​തും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​തു​ത​ന്നെ​യാ​ണ് ശ​ബ​രി​മ​ല​ക്കേ​സി​ലും ന​ട​ക്കു​ന്ന​ത്. സ്വ​ര്‍​ണം കൊ​ള്ള ചെ​യ്ത സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. കൊ​ള​ള​കാ​ര്‍​ക്ക് കു​ട പി​ടി​ച്ചു​കൊ​ടു​ക്ക​യാ​ണ്. ആ​ന്‍റ​ണി രാ​ജു എം​എ​ല്‍​എ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ യോ​ഗ്യ​ന​ല്ല' -സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്ക​ൽ വ​കു​പ്പി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സെ​ടു​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് വി​ധി​വ​രു​ന്ന​ത്. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

 

Kerala

ആ​ന്‍റ​ണി രാ​ജു​വി​ന് ജാ​മ്യം; കോ​ട​തി​ക്ക് പു​റ​ത്ത് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി മു​ത​ൽ കേ​സി​ലെ ര​ണ്ടാം പ്ര​തി ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​ന് പി​ന്നാ​ലെ അ​ഭി​ഭാ​ഷ​ക​ൻ ജാ​മ്യാ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ജാ​മ്യം ല​ഭി​ച്ച​ശേ​ഷം കോ​ട​തി​ക്ക് പു​റ​ത്തി​റ​ങ്ങി​യ ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ കെ​എ​സ്‌​യു, യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ പ്ര​തി​ഷേ​ധ​മാ​യി രം​ഗ​ത്തെ​ത്തി. അ​ടി​വ​സ്ത്രം ഉ​യ​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് നീ​ക്കി​യ​ത്. ഇ​വ​ർ പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

അ​തേ​സ​മ​യം, ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​കും. അ​യോ​ഗ്യ​നാ​ക്കി കൊ​ണ്ടു​ള്ള നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​നം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും.

മൂ​ന്ന് വ​ർ​ഷ​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ആ​റ് വ​ർ​ഷ​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി. അ​യോ​ഗ്യ​നാ​ക്കി കൊ​ണ്ടു​ള്ള നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​നം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും.

മൂ​ന്ന് വ​ർ​ഷ​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ആ​റ് വ​ർ​ഷ​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

നേ​ര​ത്തെ, കേ​സി​ൽ ആ​ന്‍റ​ണി രാ​ജു കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​നാ​യി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഒ​രു ജ​ന​പ്ര​തി​നി​ധി​യും മു​ൻ കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നും ചേ​ർ​ന്ന് ന​ട​ത്തി​യ കു​റ്റ​മാ​ണ് തെ​ളി​യി​ക്ക​പ്പെ​ട്ട​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Kerala

തൊ​ണ്ടി​മു​ത​ൽ​കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്ക​ൽ വ​കു​പ്പി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സെ​ടു​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് വി​ധി​വ​രു​ന്ന​ത്. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​തം; നി​ര​പ​രാ​ധി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ടാ​റു​ണ്ട്: ആ​ന്‍റ​ണി രാ​ജു

 തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ. താ​ൻ നി​ര​പ​രാ​ധി​യാ​ണ്. രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ കേ​സാ​ണി​ത്. കോ​ട​തി​യി​ൽ നി​ര​പ​രാ​ധി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ടാ​റു​ണ്ട്.

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് കേ​സ് ന​ട​പ​ടി​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ​ത്. ഒ​രി​ക്ക​ൽ​പ്പോ​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്നി​ട്ടി​ല്ല. 2005ൽ ​പൊ​ടു​ന്ന​നെ​യാ​ണ് ത​നി​ക്കെ​തി​രെ കേ​സ് വ​ന്ന​ത്.

ഇ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ക​ളി​ക​ളു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ല​ഹ​രി​ക്കേ​സി​ൽ വി​ദേ​ശി​യാ​യ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലി​ൽ മാ​റ്റം​വ​രു​ത്തി​യ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വും മു​ൻ കോ​ട​തി ക്ല​ർ​ക്കാ​യ ജോ​സും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

 

 

 

Kerala

ആ​ന്‍റ​ണി രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സ്; വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ ആ​ന്‍റ​ണി​രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ല്‍ തി​രി​മ​റി​ക്കേ​സി​ല്‍ വി​ധി ഇ​ന്ന്. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്.

ഹ​ര്‍​ജി​യും ത​ട​സ ഹ​ര്‍​ജി​യും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​ണ് കേ​സ് നീ​ണ്ട​ത്. ല​ഹ​രി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​ത്തി​നൊ​പ്പം സ്വ​കാ​ര്യ ഹ​ര്‍​ജി​യും ക​ണ​ക്കി​ലെ​ടു​ത്ത് ഐ​പി​സി 465, 468 എ​ന്നീ വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​സി​ൽ കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ജോ​സ് ഒ​ന്നാം പ്ര​തി​യും, ആ​ന്‍റ​ണി രാ​ജു ര​ണ്ടാം പ്ര​തി​യു​മാ​ണ്.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ ​മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Kerala

മുൻമന്ത്രി ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ അ​ഡ്വ. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ മാ​താ​വ് പൂ​ന്തു​റ സ​രോ​ജാ മ​ന്ദി​ര​ത്തി​ൽ ലൂ​ർ​ദ്ദ​മ്മ (98) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​സ്. അ​ൽ​ഫോ​ൻ​സ് ആ​ണ് ഭ​ർ​ത്താ​വ്.

മ​റ്റു മ​ക്ക​ൾ സ​രോ​ജ​ഗോ​മ​സ്, എ.​ജെ. വി​ജ​യ​ൻ, പ്ര​സ​ന്ന പീ​റ്റ​ർ, എ.​ജെ. സെ​ൽ​വി​ൻ, വി​മ​ല സ്റ്റാ​ൻ​ലി, സ​തീ​ഷ് അ​ൽ​ഫോ​ൻ​സ്, സാം ​അ​ൽ​ഫോ​ൻ​സ്. മ​രു​മ​ക്ക​ൾ റി​ച്ചാ​ർ​ഡ് ഗോ​മ​സ്, ഏ​ലി​യാ​മ്മ വി​ജ​യ​ൻ, ഗ്രേ​സി രാ​ജു, ഐ.​എ. പീ​റ്റ​ർ , ലാ​ലി സെ​ൽ​വി​ൻ, അ​ഡ്വ​ക്കേ​റ്റ് ജോ​സ് സ്റ്റാ​ൻ​ലി, ജൂ​ഡി​റ്റ് സ​തീ​ഷ്, ഷൈ​നി സാം.

​സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പൂ​ന്തു​റ സെ​ന്‍റ്. തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ.

Kerala

തൊ​ണ്ടി മു​ത​ൽ കേ​സ്: കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്ത​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി സ്വീ​ക​രി​ച്ചു

കൊ​ച്ചി: മുൻ മന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ​യു​ള്ള തൊ​ണ്ടി മു​ത​ൽ കേ​സി​ല്‍ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്ത​ണ​മെ​ന്ന സ്വ​കാ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ട വ​ഞ്ച​നാ​ക്കേ​സ് കൂ​ടി കേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ല​വി​ൽ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

1990 ൽ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച ര​ണ്ട് പാ​ക്ക​റ്റ് ച​ര​സു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ൻ പി​ടി​യി​ലാ​യി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​യെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ട​ത് കോ​ട​തി ക​സ്റ്റ​ഡി​യി​ലി​രു​ന്ന തൊ​ണ്ടി മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

തി​രു​വ​ന​ന്ത​പു​രം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രി​ക്കെ ആ​ന്‍റ​ണി രാ​ജു കോ​ട​തി ക്ല​ർ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ടി​വ​സ്ത്രം മാ​റ്റി​യ​താ​ണെ​ന്നാ​ണ് കേ​സ്.

 

Latest News

Up